മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിൽ; വണ്ടിപ്പെരിയാറിന് മുകളിൽ മുല്ലപ്പെരിയാർ ജലബോംബായി നിൽക്കുന്നു: എംഎം മണി
ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും എംഎം മണി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎൽഎ. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16