മുല്ലപ്പെരിയാർ: നാളെ ഉദ്യോഗസ്ഥതല യോഗം
രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം, ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്.
മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക ഭീതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഡാമിന്‍റെ കാര്യത്തിൽ ഹ്രസ്വ-ദീർഘകാല പദ്ധതികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണം. ലൈസൻസുള്ളതിന്‍റെ പത്തിരട്ടി ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നു.
പ്രകൃതി ചൂഷണം നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീകരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശന്‍ കുറപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയിൽ ഒരു എക്സ്പേർട്ടാണ് ഉള്ളത്. അദ്ദേഹത്തെ കാണാതായെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.
Adjust Story Font
16