Quantcast

ബേബി ഡാമിലെ മരം മുറി ഉത്തരവ് തിരിച്ചടിയായി; മുല്ലപ്പെരിയാർ ഹരജി പരിഗണിക്കുന്നത് മാറ്റി

142 അടിയിലേക്ക് റൂൾ കർവ് എത്തിക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. പുതിയ ഡാമും നിലവിലെ ഡാമിന്റെ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

MediaOne Logo

Web Desk

  • Updated:

    2021-11-13 10:22:36.0

Published:

13 Nov 2021 10:21 AM GMT

ബേബി ഡാമിലെ മരം മുറി ഉത്തരവ് തിരിച്ചടിയായി; മുല്ലപ്പെരിയാർ ഹരജി പരിഗണിക്കുന്നത് മാറ്റി
X

മുല്ലപ്പെരിയാർ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. ഹരജി മാസം 22 ന് വീണ്ടും പരിഗണിക്കും.

ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും, മരം മുറിക്കാനും അനുമതി നൽകുകയും പിന്നീട് പിൻവലിച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാടിന്റെ വാദം. ഇതിൽ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമേ മറുപടി പറയാൻ കഴിയൂ എന്നായിരുന്നു കേരളത്തിന്റെ മറുപടി.

142 അടിയിലേക്ക് റൂൾ കർവ് എത്തിക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. പുതിയ ഡാമും നിലവിലെ ഡാമിന്റെ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Summary : The Supreme Court has adjourned consideration of the Mullaperiyar petition. Kerala had demanded time to reply to Tamil Nadu's affidavit.

TAGS :

Next Story