വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻറെ പേരിൽ പണം പിരിക്കുന്നതായി പരാതി
തന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി പണം തട്ടുന്നതായി ആരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പരാതി നൽകി. മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കുമാണ് പരാതി നൽകിയത് . ഓൺലൈൻ പർച്ചേസിനും ഗിഫ്റ്റ് നൽകാനുമായി പണം അടയ്ക്കാൻ ആവശ്യപ്പെട്ട് നിരവധി പേർക്ക് ഇമെയിൽ ലഭിച്ചതായി പരാതിയിൽ പറയുന്നു. കെ.പി.സി.സി ഭാരവാഹികളടക്കം അന്വേഷിച്ചപ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം അറിയുന്നത്. തുടർന്ന് സഹപ്രവർത്തകർക്ക് ലഭിച്ച ഇ മെയിലിന്റെ പകർപ്പും പരാതി ക്കൊപ്പം നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16