Quantcast

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളജ്

ഭൂമി കോളജിന് ഇഷ്ടദാനം ലഭിച്ചതാണ്. അത് വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കോളജ് മാനേജ്‌മെന്റ് ജൂഡീഷ്യൽ കമ്മീഷനെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-12-19 14:54:16.0

Published:

19 Dec 2024 2:45 PM GMT

Munambam is not waqf land says Farooq college
X

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളജ്. ഭൂമി കോളജിന് ഇഷ്ടദാനം ലഭിച്ചതാണ്. അത് വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കോളജ് മാനേജ്‌മെന്റ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ അറിയിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ല. കോളജിന് ഇഷ്ടദാനമായി കിട്ടിയതാണ്. അതുകൊണ്ട് തന്നെ ക്രയവിക്രയം നടത്താനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും കോളജ് വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമിച്ച ജൂഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്ക് മുമ്പാകെയാണ് കോളജ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്.

മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ തങ്ങളുടെ പക്കലുള്ള ഭൂമിയുടെ രേഖകൾ കമ്മീഷന് കൈമാറിയിരുന്നു. മുനമ്പത്തേത്ത് വഖഫ് ഭൂമിയാണെന്നാണ് വി.എസ് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ കണ്ടെത്തിയിരുന്നത്.

TAGS :

Next Story