Quantcast

മുനമ്പം ഭൂമി തർക്കം: സർക്കാർ വിളിച്ച ഉന്നതതലയോഗം നീട്ടി

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നവംബർ 28ലേക്ക് യോഗം മാറ്റിയത്

MediaOne Logo

Web Desk

  • Published:

    6 Nov 2024 1:12 PM GMT

pinarayi vijayan_munambam
X

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ വിളിച്ച ഉന്നതതലയോഗം നീട്ടി. ഈ മാസം 16ന് ചേരാനിരുന്ന യോഗം 28ലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മാറ്റം. 28ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരും.

മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് സർക്കാർ. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, മന്ത്രി വി അബ്‌ദുറഹ്മാൻ, വഖഫ് ബോർഡ്‌ ചെയർമാൻ എം.കെ സക്കീർ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സാങ്കേതിക പ്രശ്‌നങ്ങളാൽ യോഗം ഈ മാസം 28ലേക്ക് മാറ്റിയെന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വിഷയത്തിലെ കേസിൽ കോടതിയിലെ സ്ഥിതി എന്താണെന്നും യോഗത്തിൽ പരിശോധിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.

വി.എസ്.അച്യുതാനന്ദൻ, പിണറായി സർക്കാരുകളുടെ വീഴ്‌ചകളാണ് മുനമ്പത്തെ തർക്കങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു വഖഫ് ബോർഡ് ഈ ഭൂമിയിൽ അവകാശം ഉന്നയിക്കില്ലെന്ന നിലപാടു സ്വീകരിച്ചിരുന്നു. പിന്നീട് വന്ന പിണറായി സർക്കാർ ഈ നിലപാടിലല്ല മുന്നോട്ട് പോയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.

തർക്കം പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നൽകണം. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. വർഗീയ ശക്തികൾ മുനമ്പം വിഷയത്തെ മുതലെടുപ്പിനുള്ള അവസരമാക്കുകയാണ്. ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story