Quantcast

മുനമ്പം ഭൂമി വിഷയം; അടുത്ത മാസം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് ജസ്റ്റിസ്‌ സി.എൻ. രാമചന്ദ്രൻ

മുനമ്പം സന്ദർശനത്തിന് ശേഷമായിരുന്നു കമ്മീഷന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2025-01-04 07:29:22.0

Published:

4 Jan 2025 6:04 AM GMT

Justice CN Ramachandran
X

തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്‌ അടുത്ത മാസം നൽകുമെന്ന് ജസ്റ്റിസ്‌ സി.എൻ. രാമചന്ദ്രൻ നായർ. മുനമ്പം സന്ദർശനത്തിന് ശേഷമായിരുന്നു പ്രതികരണം. മുനമ്പം സമരസമിതിയും വഖഫ് സംരക്ഷണസമിതിയും കമ്മീഷന് മുന്നിൽ നിവേദനം സമർപ്പിച്ചു.

മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ആദ്യമായാണ് മുനമ്പം തർക്കഭൂമി സന്ദർശിക്കുന്നത്. പ്രദേശം സന്ദർശിച്ച ശേഷം ജസ്റ്റിസ് സമരസമിതിയുമായി ചർച്ച നടത്തി. വഖഫ് ബോർഡിന്‍റെ മറുപടിക്ക് ശേഷം ഹിയറിങ് തുടങ്ങുമെന്നും അടുത്ത മാസം റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. തങ്ങളുടെ നിലപാട് വിശദീകരിച്ചുകൊണ്ട് മുനമ്പം നിവാസികളും വഖഫ് സംരക്ഷണസമിതിയും കമ്മീഷന് മുൻപാകെ നിവേദനം നൽകി.


TAGS :

Next Story