മുനമ്പം വഖഫ് ഭൂമി തർക്കം: ഫെബ്രുവരി അവസാനത്തോടെ റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ
ജനുവരി 31ന് മുമ്പ് വാദങ്ങൾ രേഖാമൂലം നൽകാൻ സിറ്റിങിൽ നിർദേശം

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ ഫെബ്രുവരി അവസാനത്തോടെ റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ. ഭൂഉടമകളോട് ജനുവരി 31ന് മുമ്പ് വാദങ്ങൾ രേഖാമൂലം നൽകാൻ സിറ്റിങിൽ നിർദേശം നൽകി. ജനുവരി 31 വരെ പരാതികൾ സ്വീകരിക്കും.
അടിസ്ഥാന ആധാരമായി സിദ്ധീഖ് സേട്ടിന്റെ ആധാരം കണക്കിലെടുക്കുമെന്നും നിയമനിർമ്മാണത്തിലൂടെ പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാരാണെന്നും കമ്മീഷൻ അറിയിച്ചു. സർക്കാർ അറിയിച്ച പരിഗണനാ വിഷയങ്ങൾക്കകത്തുള്ള ശിപാർശകൾ മാത്രമാകും നൽകുകയെന്നും മുനമ്പം കമ്മീഷൻ അറിയിച്ചു
Next Story
Adjust Story Font
16