Quantcast

'മുനമ്പം പ്രശ്‌നം പരിഹരിക്കും'; എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലിന് സെക്രട്ടേറിയറ്റിൽ ചേരും

MediaOne Logo

Web Desk

  • Updated:

    2024-11-22 11:17:41.0

Published:

22 Nov 2024 9:26 AM GMT

Munambam waqf land issue will be resolved; Kerala CM Pinarayi Vijayan in LDF meeting
X

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ ഗുണപരമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലിന് സെക്രട്ടേറിയറ്റിൽ ചേരാനിരിക്കുകയാണ്. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഭൂമിതർക്കത്തിൽ സമവായ നിർദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.

അതിനിടെ, മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നൽകിയ അപ്പീൽ പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. വഖഫ് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയാണ് ട്രൈബ്യൂണലിൽ അപ്പീൽ നൽകിയത്. അപ്പീലിൽ കക്ഷി ചേരാൻ വഖഫ് സംരക്ഷണ സമിതി ഇന്ന് അപേക്ഷ നൽകും. ഭൂമി വഖഫ് ചെയ്ത സത്താർ സേട്ടിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സിറ്റിങ്ങിൽ ഹാജരായിരുന്നു.

Summary: 'Munambam waqf land issue will be resolved'; Kerala CM Pinarayi Vijayan in LDF meeting

TAGS :

Next Story