Quantcast

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി സമാശ്വാസ ധനസഹായം

മാനേജ്മെന്റുമായി തൊഴിൽ വകുപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    26 March 2025 11:42 AM

Published:

26 March 2025 10:18 AM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി സമാശ്വാസ ധനസഹായം
X

തിരുവനന്തപുരം: മുണ്ടക്കൈ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി സമാശ്വാസ ധനസഹായം. മാനേജ്മെന്റുമായി തൊഴിൽ വകുപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനം. പുൽപ്പാറ ഡിവിഷനിലെ 33 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാനും തീരുമാനമായി. എസ്റ്റേറ്റ് എടുക്കുമ്പോൾ ലഭിക്കുന്ന പ്രതിഫല തുകയിൽ നിന്നായിരിക്കും പണം നൽകുക.

2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പിഎഫ് കുടിശ്ശിക, പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശ, 2023-24, 2024-25 വർഷങ്ങളിലെ ബോണസ്, 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ തുടങ്ങി വിവിധ ഇനങ്ങളിലായിട്ടാണ് ആറുകോടി രൂപ അനുവദിക്കുന്നത്.

വാർത്ത കാണാം:


TAGS :

Next Story