Quantcast

മുണ്ടക്കൈ ദുരന്തം: കേന്ദ്രം ക്രൂരമായ അവഗണന കാണിക്കുന്നു; മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ അവഗണന രാഷ്ട്രീയപ്രേരിതവും ബോധപൂർവ്വവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo
മുണ്ടക്കൈ ദുരന്തം: കേന്ദ്രം ക്രൂരമായ അവഗണന കാണിക്കുന്നു; മുഖ്യമന്ത്രി
X

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം ക്രൂരമായ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെയും അതിജീവിച്ചവരെയും കേന്ദ്രം അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ദുരന്തം ഉണ്ടായി 90 ദിവസം കഴിഞ്ഞിട്ടും ഒരു പൈസ പോലും കേന്ദ്രം നൽകിയില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങൾക്ക് അഭ്യർത്ഥിക്കാതെ പോലും സഹായങ്ങൾ നൽകി. കേന്ദ്രത്തിന്റെ അവഗണന രാഷ്ട്രീയപ്രേരിതവും ബോധപൂർവ്വവുമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളവിരുദ്ധ സമീപനം സ്വീകരിച്ചിട്ട് പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും കേന്ദ്ര സർക്കാർ സഹായങ്ങൾ നൽകി എന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story