Quantcast

മുണ്ടക്കൈ ദുരന്തം: കനത്ത മഴ, ര​ക്ഷാപ്രവർത്തനം തടസ്സപ്പെട്ടു

താത്കാലിക പാലം മുങ്ങി, മലവെള്ളപാച്ചിലിന് സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-07-31 13:21:20.0

Published:

31 July 2024 1:16 PM GMT

Mundakai Disaster: Heavy rains, rescue operations hampered, latest news malayalam മുണ്ടക്കൈ ദുരന്തം: കനത്ത മഴ, ര​ക്ഷാപ്രവർത്തനം തടസ്സപ്പെട്ടു
X

കല്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രർത്തനം മികച്ചരീതിയിൽ പുരോ​മിക്കുന്നുണ്ടെങ്കിലും ഇപ്പോഴും 191 പേർ കാണാമറയത്താണ്. പക്ഷെ ദുരന്തമുഖത്ത് തുടരുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തനം തടസ്സപ്പെടുത്തി. ഇവിടെ നിർമിച്ച താത്കാലിക പാലം മുങ്ങി. ശക്തമായ മഴയായതിനാൽ മലവെള്ളപാച്ചിലിന് സാധ്യതയുണ്ട്.

സുര​ക്ഷ കണക്കിലെടുത്ത് രക്ഷാപ്രവർത്തകർ ഉൾപെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിതുടങ്ങി. പ്രദേശത്ത് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്മതമാകുന്നതനുസരിച്ച് പുഴയുടെ ജലനിരപ്പ് ഉയരുന്നുണ്ട്. അതേസമയം കനോലി പാലത്തിന്റെ നിർമാണം സമാന്തരമായി പുരോ​ഗമിക്കുന്നുണ്ട്. പാലം നാളെ സജ്ജമാകും.

മഴ ശക്തമായ സാഹചര്യത്തിൽ നിലമ്പൂർ മേഖലകളിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി. വാഴക്കാട് മണ്ണന്തലക്കടവിൽ നിന്നും ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അതേസമയം അട്ടമലയിൽ വൈദ്യുതി എത്തിച്ചു. 400 വീടുകളിൽ വൈദ്യുതി പുനസ്ഥാപിച്ചു.

TAGS :

Next Story