മുണ്ടക്കൈ പുനരധിവാസം; എസ് സുഹാസ് ഐഎഎസ് സ്പെഷ്യൽ ഓഫീസർ, പൂർണ ഉത്തരവാദിത്തം നൽകി
ഉയര്‍ന്ന നഷ്‌ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
തിരുവനന്തപുരം: മുണ്ടക്കൈ പുനർനിർമാണത്തിൽ എസ് സുഹാസ് ഐഎഎസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. പുനർനിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം എസ് സുഹാസിനായിരിക്കും. ഉയര്‍ന്ന നഷ്‌ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിർദേശിക്കാനാകില്ല.
മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. വീടിന് പകരം ഉയര്‍ന്ന തുക നഷ്‌ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണ് ഹൈക്കോടതിയുടെ മറുപടി.
അതിനിടെ 15 ലക്ഷം രൂപ നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്ന പരാതിയിൽ നടപടിവേണമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. ടൗൺഷിപ് പദ്ധതിക്ക് പുറത്ത് വീട് വേണ്ടവർക്ക് 40 മുതൽ 50 ലക്ഷം വരെ നഷ്‌ടപരിഹാരം വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു.
Adjust Story Font
16