Quantcast

മുണ്ടക്കൈ പുനരധിവാസം വേഗത്തിലാക്കണം, പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നു; അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദീഖ്

ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും സിദ്ദീഖ്

MediaOne Logo

Web Desk

  • Published:

    14 Oct 2024 7:10 AM GMT

മുണ്ടക്കൈ പുനരധിവാസം വേഗത്തിലാക്കണം, പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നു; അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദീഖ്
X

തിരുവനന്തപുരം: ഉരുൾദുരന്തമുണ്ടായ വയനാട് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസം വേഗത്തിലാക്കണമെന്ന് ടി. സിദ്ദീഖ് എംഎൽഎ. മുണ്ടക്കൈ ദുരന്തത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസം എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് മാത്രമല്ലെന്നും വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക വശങ്ങൾ പരിഗണിക്കുന്ന സമഗ്രമായ പുനരധിവാസം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

ജില്ലയുടെ ദുരന്തനിവാരണത്തെ ചുമതലയുള്ള കലക്ടർക്കറെ മാറ്റിയത് പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച്ചയുണ്ടാ‌കാൻ കാരണമായി. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ അടിയന്തര സഹായം പോലും നൽകിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് വയനാട്ടിലെ ജനങ്ങൾ ചോദിക്കുന്നുണ്ട്. സിദ്ദീഖ് സഭയിൽ പറഞ്ഞു.

ദുരന്തബാധിതരിൽ ലോണെടുത്തവർ നിരവധി പേരുണ്ടെന്നും അവരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ഇന്നു വരെ അതിന് തയ്യാറായിട്ടു പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണം. ശ്രുതിക്ക് ജോലി കൊടുക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു. സിദ്ദീഖ് കൂട്ടിച്ചേർത്തു.

പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കുന്നത് നിയമനടപടിയിൽ കുരുങ്ങുന്നത് ഉണ്ടാവാൻ ഇടവരാതിരിക്കാൻ സർകാർ ഇടപെടൽ നടത്തണം. ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പ്രധാനമന്ത്രി വരുന്നതിന്റെ തലേദിവസം അവസാനിപ്പിച്ചതാണ്. നിരന്തരം അഭ്യർത്ഥിച്ചതിനുശേഷമാണ് ഒരു ദിവസം വീണ്ടും തിരച്ചിൽ നടത്തിയത്. സിദ്ദീഖ് പറഞ്ഞു. പുനരധിവാസം അടിയന്തരമായി ചർച്ചചെയണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് തന്നെയാണ് നോട്ടീസ് നൽകിയത്.

TAGS :

Next Story