മുണ്ടക്കൈ ദുരന്തം: പാടികളിൽ കഴിഞ്ഞിവർക്ക് താൽക്കാലിക പുനരധിവാസവും വീടും ഉറപ്പാക്കുമെന്ന് അധികൃതർ
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് പാടികളിൽ കഴിഞ്ഞിരുന്നവർക്ക് ഇനി ആശ്വാസം. എസ്റ്റേറ്റ് തൊഴിലാളികൾക്കും താൽക്കാലിക പുനരധിവാസവും സ്വന്തം വീടും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പാടികളിലേക്ക് മടങ്ങാൻ ആരെയും നിർബന്ധിക്കില്ലെന്നും തൊഴിലാളികളിൽ നിന്ന് പുനരധിവാസ ഫോം പൂരിപ്പിച്ചു വാങ്ങിയെന്നും അധികൃതർ പറഞ്ഞു. മീഡിയാവൺ വാർത്തയെ തുടർന്ന് അധികൃതർ ക്യാമ്പുകളിലുള്ള തൊഴിലാളികളുടെ അടിയന്തര യോഗം വിളിച്ചു.
വീട് നഷ്ടപ്പെട്ട പാടികളിലെ മുഴുവൻ പേരുടെയും പുനരധിവാസം ഉറപ്പുവരുത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ മീഡിയാവൺ പ്രത്യേക പരിപാടിയിൽ പറഞ്ഞിരുന്നു. സ്ഥായിയായ പുനരധിവാസമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. 'വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പുനരധിവാസം നൽകും. മടങ്ങിപ്പോകാൻ സാധിക്കാത്ത ആളുകളെയും പുനരധിവസിപ്പിക്കും'. പാടികളിലുള്ളവർക്ക് വീട് നൽകില്ലെന്ന പ്രചാരണം വ്യാജമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16