Quantcast

മുണ്ടക്കൈ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും

ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 എണ്ണത്തിന്റെ ഡി.എൻ.എ പരിശോധന പൂർത്തിയായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-08-14 01:39:47.0

Published:

14 Aug 2024 1:11 AM GMT

മുണ്ടക്കൈ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും
X

ചൂരൽമല: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. 6 സോണുകളായാണ് തിരച്ചിൽ നടത്തുക. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല സ്കൂൾ റോഡ്, അട്ടമല, ചാലിയാർ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ചയിരിക്കും തിരച്ചിൽ.

അതിനിടെ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 എണ്ണത്തിന്റെ ഡി.എൻ.എ പരിശോധന പൂർത്തിയായിട്ടുണ്ട്.. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം നിലമ്പൂർ പോത്തുകല്ല് ചാലിയാറിൽ മുണ്ടക്ക, ചൂരൽമല ദുരന്തത്തിലെ മൃതദേഹങ്ങൾ കണ്ടെത്താനായിതിരച്ചിലിനിറങ്ങിയ സന്നദ്ധ പ്രവർത്തകർ വനത്തിൽ കുടുങ്ങി. 14 പേരടങ്ങിയ എസ്.ഡി.പി.ഐ പ്രവർത്തകരാണ്കുമ്പളപ്പാറ ഭാഗത്ത് കുടുങ്ങിയത്. മഴ കാരണം വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് കുടുങ്ങിയവർ ഇന്നലെ അയച്ച സന്ദേശത്തിൽ പറയുന്നു.പുഴയ്ക്ക് അക്കരെ ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും ഇവർ അറിയിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും. ദുരന്തബാധിതരുടെ പുനരധിവാസത്തിനാണ് സംസ്ഥാന സർക്കാർ ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരന്തബാധിതരെ വീടുകളിലേക്ക് മാറ്റുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. സാമ്പത്തിക സഹായ അടക്കമുള്ള കാര്യങ്ങളിലും മന്ത്രിസഭായോഗത്തിൽ ചർച്ചകൾ ഉണ്ടായേക്കും. കേന്ദ്രത്തിൽനിന്ന് വേഗത്തിൽ സഹായം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരും.

TAGS :

Next Story