'അവര്‍ക്ക് താമസിക്കാനുള്ള ഇടമൊരുക്കണം, അതാണ് ലക്ഷ്യം'; ഉരുളെടുത്ത ചൂരല്‍മലയെ നെഞ്ചോടു ചേര്‍ത്ത് പ്രവാസികള്‍
പുത്തുമല ദുരന്തത്തിൽ പുനരധിവാസ പദ്ധതി നടപ്പാക്കിയ പരിചയവും ഈ പ്രവാസികൂട്ടായ്മക്കുണ്ട്
ദുബൈ: അകലെ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് ഗൾഫിലെ ചൂരൽമല സ്വദേശികളായ പ്രവാസികൾ. മരിച്ചവരെ തിരിച്ചറിയാൻ മാത്രമല്ല, ദുരന്തം ബാക്കിവെച്ചവർക്ക് താമസമൊരുക്കാനും കൈകോർക്കുകയാണ് ഇവർ. വീട് നഷ്ടപ്പെട്ടവർക്ക് പകരം ഫ്ലാറ്റും വീടും കണ്ടെത്തി അതിന്‍റെ വാടക ഏറ്റെടുക്കാൻ ഇവർ പദ്ധതിയിടുന്നു. പുത്തുമല ദുരന്തത്തിൽ പുനരധിവാസ പദ്ധതി നടപ്പാക്കിയ പരിചയവും ഈ പ്രവാസികൂട്ടായ്മക്കുണ്ട്.
തങ്ങളുമായി അടുത്തിടപഴകി ജീവിച്ചരെയാണ് നഷ്ടപ്പെട്ടതെന്ന് ചൂരല്‍മല സ്വദേശിയായ ഷഫൂദ്ദീന്‍ പറയുന്നു. ''വളരെച്ചുരുങ്ങിയ ആളുകളുടെ ജീവനെ തിരിച്ചുകിട്ടിയിട്ടുള്ളൂ. ബാക്കിയായ ആളുകള്‍ക്കു വേണ്ടിയുള്ള ആളുകളിലേക്ക് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 8000ത്തോളം ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്. ഇവരെയൊക്കെ ഒരു മാസം കഴിയുന്നതിനു മുന്‍പ് തന്നെ സ്കൂളുകളില്‍ നിന്നും മാറ്റും. ക്യാമ്പുകള്‍ ഒഴിവാക്കും. അടുത്തത് ഇനിയെന്ത് എന്നുള്ളതാണ് വലിയ വെല്ലുവിളി. ഇപ്പോള്‍ ഭക്ഷണവും വസ്ത്രവുമായിട്ട് സര്‍ക്കാരും സന്നദ്ധ സംഘടനകളും അവര്‍ക്കൊപ്പമുണ്ട്. പക്ഷെ ഒരു മാസം കഴിയുമ്പോഴേക്കും അവര്‍ അനാഥരായിപ്പോകുന്ന അവസ്ഥയാണ് ഞങ്ങടെ മുന്നിലെ വലിയൊരു സങ്കടം. അതില്ലാതാക്കുക എന്നതാണ് ലക്ഷ്യം. അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും അവര്‍ക്ക് താമസിക്കാനുള്ള ഒരു സൗകര്യം ഞങ്ങള്‍ക്ക് ചെയ്തുകൊടുക്കണം. നിലവില്‍ കല്‍പറ്റ, മേപ്പാടി ഭാഗത്ത് അപ്പാര്‍ട്ടുമെന്‍റുകള്‍ ഉള്ള ആളുകളുമായിട്ട് സംസാരിക്കുന്നുണ്ട്. അവരുമായി ധാരണയിലെത്തി ഒരു വര്‍ഷത്തേക്കുള്ള വാടക ഞങ്ങള്‍ പ്രവാസികള്‍ കൊടുക്കാം. അതിനിടയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള ഒരു സംവിധാനം ശരിയാകുമെന്ന പ്രതീക്ഷയുണ്ട്. യുഎഇ തലത്തില്‍ അതിന്‍റെ കോര്‍ഡിനേഷനും ബാക്കി കാര്യങ്ങളും നടക്കുന്നുണ്ട്. മറ്റുള്ള ജിസിസിയിലേക്ക് അതിന്‍റെ മെസേജ് അയച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വീകരിക്കും....ഷഫൂദ്ദീന്‍ പറഞ്ഞു.
Adjust Story Font
16