Quantcast

മുണ്ടക്കൈ പുനരധിവാസം; കരട് പട്ടികയിൽ വ്യാപക പിശകെന്ന് ആക്ഷേപം

520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-21 06:10:41.0

Published:

21 Dec 2024 2:39 AM GMT

mundakkai landslide
X

വയനാട്: മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയിൽ വ്യാപക പിശകെന്ന് ആക്ഷേപം. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്ത്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

പുനരധിവാസ കരട് പട്ടികക്കെതിരെ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ഇന്ന് പഞ്ചായത്തിൽ എത്തുന്ന എൽഎസ്‍ജിഡി ജോയിന്‍റ് ഡയറക്ടറെ പ്രതിഷേധം അറിയിക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ മനോജ് ജെ.എം.ജെ പറഞ്ഞു.

TAGS :

Next Story