Quantcast

മുണ്ടക്കൈ; കാണാതായവർക്കായി തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Aug 2024 1:03 AM GMT

Forearm dislocation: five sites for rehabilitation; The expert team submitted its report,  latewst news malayalam മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസത്തിന് അഞ്ച് സ്ഥലങ്ങൾ; വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചു
X

കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്താനാണ് തീരുമാനം.

ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ ചേർന്ന യോഗത്തിൽ കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്. 14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയില്‍ പരിശോധന നടത്തുക.

ദുര്‍ഘട മേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍.

TAGS :

Next Story