Quantcast

മൂന്നാർ ഭൂമി കയ്യേറ്റം: സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി

കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല

MediaOne Logo

Web Desk

  • Updated:

    2024-03-26 12:27:17.0

Published:

26 March 2024 12:20 PM GMT

High Court
X

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല.14 വർഷമായി നടപടികൾ മുന്നോട്ട് പോകുന്നില്ലെന്നും കോടതി വിമർശിച്ചു.

ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല, പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്ന് സംശയമുണ്ടെന്നും കോടതി. പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും.വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45 നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വീഡിയോ കോൺഫറൻസിൽ ഹാജരാകണമെന്നും മൂന്നാർ ബെഞ്ച് ആവശ്യപ്പെട്ടു.

കളക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നും ഒ​​ഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഉത്തരവുകളെ തുടർന്നെടുക്കാനുള്ള നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്നും കോടതി നിരീക്ഷിച്ചു.

TAGS :

Next Story