അനുഷയെത്തിയത് കൊല്ലാനുറപ്പിച്ച് തന്നെ; സ്നേഹയുടെ ഭര്‍ത്താവിനെ സ്വന്തമാക്കുക ലക്ഷ്യം, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
പ്രതി അനുഷയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പത്തനംതിട്ട: പരുമല ആശുപത്രിയിലെ യുവതിക്ക് നേരെയുളള വധശ്രമത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണെന്നും എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയെന്നും റിപ്പോർട്ട്. പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ട്. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവ് അരുണുമായുളള അടുപ്പമാണെന്ന് അനുഷ മൊഴി നൽകി.
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലിസ്. പ്രതി അനുഷയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശേഷം മാവേലിക്കര സബ് ജയിലിലേക്ക് അനുഷയെ മാറ്റി. പ്രതിയും അരുണും തമ്മിൽ കോളേജ് കാലം മുതൽ സൗഹൃദമുണ്ടെന്നും പോലിസ് പറയുന്നു. ചോദ്യം ചെയ്യലിനു ശേഷം ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കോട്ടും മാസ്‌കുമടക്കം ധരിച്ച് അനുഷ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തുന്നത്. പ്രസവത്തിന് ശേഷം സ്‌നേഹ കിടന്നിരുന്ന മുറിയിലെത്തിയ അനുഷ സ്‌നേഹയുടെ കയ്യിൽ മൂന്ന് തവണ എയർ ഇൻജക്ഷൻ നടത്തി. ഇതിൽ അസ്വാഭാവികത തോന്നിയ സ്‌നേഹയുടെ അമ്മ നഴ്‌സിംഗ് റൂമിൽ വിവരമറിയിച്ചപ്പോഴാണ് അനുഷയുടെ കള്ളി പുറത്തു വരുന്നത്. തുടർന്ന് ആശുപത്രി അധികൃതരെത്തി അനുഷയെ പിടികൂടി തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അനുഷയെ കസ്റ്റഡിയിലെടുത്തു
Adjust Story Font
16