ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കികൊന്ന കേസ്; അച്ഛനെയും അമ്മൂമ്മയെയും ഇന്ന് മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കും
കൊലപാതകം നടത്തിയ ജോൺ ബിനോയ് ഡിക്രൂസിനൊപ്പം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം
എറണാകുളം കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിൽ ബാല നീതി നിയമപ്രകാരം അറസ്റ്റിലായ അച്ഛനെയും അമ്മൂമ്മയെയും ഇന്ന് മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കും. കൊലപാതകം നടത്തിയ ജോൺ ബിനോയ് ഡിക്രൂസിനു ഒപ്പം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി പ്രതികൾക്ക് വേണ്ടി നാളെ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ബീമാപ്പള്ളിയിൽ നിന്നാണ് സിപ്സിയെ കസ്റ്റഡിയിൽ എടുത്തത്. രാത്രിയോടെ ഇവരെ കൊച്ചി പൊലീസിന് കൈമാറി. ഇന്നലെ രാത്രി അങ്കമാലിയിൽ നിന്നാണ് അച്ഛൻ സജീവനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ നിന്നാണ് കുട്ടിയുടെ പിതാവായ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്‍റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ കൊല്ലപ്പെടുത്തിയ കേസിൽ നേരത്തെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂന്തുറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്‍റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തിരുന്നത്. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്‌സി മറയാക്കിയെന്നും പൊലീസിന്‍റെ കണ്ടെത്തലുണ്ട്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴികളില്‍ നിന്ന് വ്യക്തമായി
Adjust Story Font
16