ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങള്‍; അതിലൊന്ന് നമ്മുടെ കോഴിക്കോട്ടാണ്
2.5 കോടി രൂപ ചെലവഴിച്ചാണ് ഫ്രീഡം സ്ക്വയർ നിർമ്മിച്ചത്
ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളുടെ പട്ടികയില്‍ കോഴിക്കോട്ടെ ഫ്രീഡം സ്ക്വയറും. ആർക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോം ആയ Architecture design.in എന്ന വെബ്സൈറ്റിൽ ആണ് ചൈനയിലെ ഇംപീരിയൽ ക്ലിൻ മ്യുസിയം, നെതർലൻഡ്സിലെ ആർട്ട് ഡിപോ എന്നിവയ്ക്കൊപ്പം കോഴിക്കോട്ടുകാരുടെ 'സ്വാതന്ത്ര്യ ചത്വരവും' (Freedom square) ഇടം പിടിച്ചത്. ലഖ്നൗവിലെ മ്യുസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചിൽഡ്രൻസ് മ്യൂസിയം, ഡൽഹിയിലെ ചെങ്കോട്ട എന്നിവയാണ് മറ്റുള്ളവ.
കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ചെലവഴിച്ചാണ് ഫ്രീഡം സ്ക്വയർ നിർമ്മിച്ചത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ സമുജ്ജ്വല ചരിത്രമുള്ള കോഴിക്കോട് സ്വാതന്ത്ര്യ പോരാളികൾക്കുള്ള സമർപ്പണമാണ് ഫ്രീഡം സ്ക്വയർ. കോഴിക്കോടിന്‍റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിന്‍റെ ത്യാഗോജ്ജ്വല സ്മരണകളും വർത്തമാനകാലത്തോട് സംവദിക്കും വിധത്തിലാണ് നിർമാണം. സ്വാതന്ത്ര്യ ലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരി യിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രീഡം സ്ക്വയർ നാടിന് സമർപ്പിച്ചത്.കേരളത്തിലെ പ്രശസ്ത ആർക്കിടെക്ടുമാരായ പി.പി വിവേകിന്‍റെയും നിഷാന്‍റെയും നേതൃത്വത്തിലുള്ള ഡി ഏർത്ത് ആണ് രൂപകല്‍പന നിർവഹിച്ചത്. വാസ്തുശില്പ മികവാണ് പ്രധാനമായും ഈ സാർവദേീയ അംഗീകാരത്തിന് കാരണമായത്.നിർമാണം നടത്തിയിരിക്കുന്നത് യു. എൽ. സി.എസ് ആണ്.
Adjust Story Font
16