Quantcast

'ഖുൽഅ്' വിധിക്ക് വിരുദ്ധമായ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

യുവതി പുനർ വിവാഹം ചെയ്യുന്നതു തടഞ്ഞാണ് കുടുംബ കോടതിയുടെ ഉത്തരവുണ്ടായത്

MediaOne Logo

ijas

  • Updated:

    2021-12-17 15:47:47.0

Published:

17 Dec 2021 3:04 PM GMT

ഖുൽഅ് വിധിക്ക് വിരുദ്ധമായ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

മുസ്‍ലിം സ്ത്രീയുടെ ഏകപക്ഷീയ വിവാഹമോചനം 'ഖുൽഅ്' നിയമ വിധേയമാക്കിയ വിധിക്ക് വിരുദ്ധമായ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഭർത്താവുമായി അകന്നു കഴിയുന്നതിനിടെ 'ഖുൽഅ്' നടത്തിയ തലശേരി സ്വദേശിനിയായ യുവതിയുടെ ഹരജിയിലാണ് നടപടി. എറണാകുളം കുടുംബ കോടതിയാണ് ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ഉത്തരവിറക്കിയത്. ഭർത്താവുമായി അകന്നു കഴിയുന്നതിനിടെ 'ഖുൽഅ്' നടത്തിയ തലശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ഫോർട്ടുകൊച്ചി സ്വദേശിയായ ഭർത്താവ് നൽകിയ ഹരജിയിൽ എറണാകുളം കുടുംബ കോടതിയുടെ വിധിയുണ്ടായത്. യുവതി പുനർ വിവാഹം ചെയ്യുന്നതു തടഞ്ഞാണ് കുടുംബ കോടതിയുടെ ഉത്തരവുണ്ടായത്.

യുവതിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻബെഞ്ചാണ് കുടുംബ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈകോടതി 'ഖുൽഅ്' സാധുവാക്കിയ ഉത്തരവ് നിലനിൽക്കെയാണ് കുടുംബ കോടതി നടപടിയെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപെടുത്തി. തുടർന്ന് കക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

TAGS :

Next Story