Quantcast

മുസ്‍ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റി

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി

MediaOne Logo

Web Desk

  • Published:

    11 Aug 2024 10:08 AM GMT

Three days of public programs of the Muslim League have been postponed as a mark of respect on the demise of the former Kerala minister Kutty Ahammad Kutty
X

കോഴിക്കോട്: അന്തരിച്ച മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ ആദരസൂചകമായി മുസ്‍ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റി. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കേണ്ട പാർട്ടി പൊതുപരിപാടികൾ മാറ്റിവച്ചതായി ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

ഇന്നു രാവിലെ 10.30ഓടെയായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെ മരണം. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ൽ നടന്ന താനൂർ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുസ്‌ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്നിക് ഗവേണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Summary: Muslim League's 3 days' public programs postponed as a mark of respect on the demise of the former Kerala minister Kutty Ahammad Kutty

TAGS :

Next Story