ആഹ്ലാദ പ്രകടനങ്ങളോ മറ്റ് ഒത്തുചേരലുകളോ നടത്തരുതെന്ന് ഹൈദരലി തങ്ങൾ
"ഫല പ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദവും കൃതജ്ഞതയുമെല്ലാം സോഷ്യൽ മീഡിയയും മറ്റു വാർത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണം"
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ നിർദേശിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തുചേരലുകളോ നടത്തരുതെന്നും ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
വാരാന്ത്യ ലോക്ഡൗൺ, നിരോധനാജ്ഞ തുടങ്ങി അധികൃതർ നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാർത്ഥമായി സഹകരിക്കണം തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യൽ മീഡിയയും മറ്റു വാർത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണമെന്നും ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.
നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവര്‍ത്തകര്‍ ആവേശം പ്രകടിപ്പിക്കരുത്. കൌണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പാര്‍ട്ടി ഓഫീസുകളില്‍ ആള്‍ക്കൂട്ടം പാടില്ല. പടക്കം പൊട്ടിക്കലും മധുര വിതരണവും പാടില്ല. തെരഞ്ഞെടുപ്പ് ഫലം എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്. സ്ഥാനാര്‍ഥികള്‍ നേരിട്ട് ചെന്ന് നന്ദി പറയുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16