Quantcast

വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല: പി.എം.എ സലാം

വ്യാപാരികള്‍ പ്രകോപനപരമായി രീതിയില്‍ നീങ്ങിയാല്‍ നേരിടേണ്ട രീതിയില്‍ നേരിടും, അത് മനസ്സിലാക്കി കളിച്ചാല്‍ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    13 July 2021 3:45 PM GMT

വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല: പി.എം.എ സലാം
X

കോവിഡും അതിന് മുമ്പ് പ്രളയങ്ങളുമെല്ലാം വരുത്തിവെച്ച നഷ്ടങ്ങളുടെ ഭാരം പേറുന്ന കേരളത്തിലെ വ്യാപാരികളോട് മുഖ്യമന്ത്രി ഭീഷണിയുടെ ഭാഷയില്‍ പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വ്യാപാരമേഖലക്ക് ആശ്വാസപാക്കേജ് പ്രഖ്യാപിക്കാനോ അവരുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള നടപടികള്‍ കൈക്കൊളളാനോ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് നീതീകരിക്കാവുന്നതല്ല. വ്യാപാരികളുടെ ഈ വിഷമഘട്ടത്തില്‍ അവരെ ചേര്‍ത്ത് പിടിക്കുന്നതിന് പകരം ''കടക്ക് പുറത്ത് '' ശൈലി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വ്യാപാരികളുടെ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. വ്യാപാരികള്‍ പ്രകോപനപരമായി രീതിയില്‍ നീങ്ങിയാല്‍ നേരിടേണ്ട രീതിയില്‍ നേരിടും, അത് മനസ്സിലാക്കി കളിച്ചാല്‍ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിനിടെ സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സി.പി.എം അനുകൂല വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തി. നാളെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.

TAGS :

Next Story