അധ്യക്ഷ സ്ഥാനം ലീഗ് ഒഴിയുന്നില്ലെന്ന് കോൺഗ്രസ്; കൊണ്ടോട്ടി നഗരസഭയിൽ യു.ഡി.എഫിൽ തർക്കം
അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെന്നും എടുത്തിട്ടില്ലെന്ന് ലീഗ് പ്രാദേശിക നേതൃത്വം
മലപ്പുറം: കൊണ്ടോട്ടി നഗരസഭയിൽ മുസ്‍ലിം ലീഗ് - കോൺഗ്രസ് തർക്കം.നഗരസഭാ അധ്യക്ഷ സ്ഥാനം ലീഗ് ഒഴിയുന്നില്ലെന്നാണ് കോൺഗ്രസ് ആരോപണം. മുൻകൂട്ടി ധാരണയില്ലത്തതിനാൽ നഗരസഭ അധ്യക്ഷസ്ഥാനം ഒഴിയില്ലെന്നാണ് ലീഗ് നിലപാട്.
2015 ൽ സി.പി.എമ്മും കോൺഗ്രസും മുന്നണിയായാണ് കൊണ്ടോട്ടിയിൽ മത്സരിച്ചത്. സാമ്പർ മുന്നണി എന്ന പേരിൽ അറിയപെട്ട സഖ്യം യു.ഡി. എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്. മുസ്‌ലിം ലീഗിൻ്റെ ഫാത്തിമത്ത് സുഹ്റാബിയാണ് നിലവിൽ ചെയർപേഴ്സൺ . മൂന്ന് വർഷത്തിന് ശേഷം ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന് നൽകുമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നും ഇത് ലീഗ് പാലിക്കുന്നില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.
എന്നാൽ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെന്നും എടുത്തിട്ടില്ലെന്നാണ് ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ലീഗ് നേതാക്കൾ തയ്യാറായിട്ടില്ല. 40 അംഗ നഗരസഭ കൗൺസിലിൽ 23 മുസ്‍ലിം ലീഗ് കൗൺസിലർമാരും , 8 കോൺഗ്രസ് കൗൺസിലർമാരുമാണ് ഉള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രദേശികതലത്തിൽ ഉണ്ടാക്കുന്ന ഭിന്നത പ്രധാന നേതാക്കൾ ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യവും യു.ഡി. എഫ് പ്രവർത്തകർക്കുണ്ട്.
Adjust Story Font
16