മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗങ്ങൾ 14ന് ആരംഭിക്കും
ദേശീയ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ കൂടിയാണ് ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന യോഗം വിളിക്കുന്നത്.
മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി തീരുമാനം അനുസരിച്ച് ജില്ലകളിൽ നടക്കുന്ന ജില്ലാ നേതൃയോഗങ്ങൾ ഒക്ടോബർ 14ന് തുടങ്ങും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പി.എം.എ സലാം, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ് എന്നിവരടങ്ങുന്ന സംഘം 14ന് കാസർക്കോട്ടും 16ന് വയനാട് ജില്ലയിലും നേതൃയോഗങ്ങളിൽ പങ്കെടുക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ അഡ്വ. എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പി.എം സാദിഖലി എന്നിവരടങ്ങുന്ന സംഘം 16ന് കോഴിക്കോട്ടും 17ന് പാലക്കാട്ടും 18ന് ആലപ്പുഴയിലും നേതൃയോഗങ്ങളിൽ പങ്കെടുക്കും.
ഉന്നതാധികാര സമിതി അംഗങ്ങളായ ഡോ. എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എം ഷാജി, പി.കെ ഫിറോസ് എന്നീ നേതാക്കളടങ്ങുന്ന സംഘം 14ന് കണ്ണൂർ, 16 മലപ്പുറം, 21 തിരുവനന്തപുരം, 22 പത്തനംതിട്ട എന്നീ ജില്ലകളിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ ഒരു മണി വരെ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗവും ഉച്ചക്ക് ശേഷം പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുടെ യോഗത്തിലുമാണ് നേതാക്കൾ ഓരോ ജില്ലയിലും പങ്കെടുക്കുക. തുടർന്ന് മറ്റ് ജില്ലകളിലും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നേതൃയോഗങ്ങൾ നടക്കും.
Adjust Story Font
16