Quantcast

വിഭാഗീയത രൂക്ഷമാകുന്നതിനിടെ ലീഗ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ഇന്ന്

തളിപ്പറമ്പിലെ വിമത നീക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാവും

MediaOne Logo

Web Desk

  • Published:

    14 Oct 2021 1:38 AM GMT

വിഭാഗീയത രൂക്ഷമാകുന്നതിനിടെ  ലീഗ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ഇന്ന്
X

പാര്‍ട്ടിക്കുളളില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെ മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ഇന്ന്. തളിപ്പറമ്പിലെ വിമത നീക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാവും. കെ.പി.എ മജീദും എം.കെ മുനീറും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നേരിട്ടുളള ഇടപെടലുണ്ടായിട്ടും തളിപ്പറമ്പിലെ വിഭാഗീയതക്ക് അറുതിയയായിട്ടില്ല.സമാന്തര കമ്മറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലന്നാണ് വിമത വിഭാഗത്തിന്‍റെ നിലപാട്.പാറക്കല്‍ അബ്ദുളളയും കെ.എം ഷാജിയും അടങ്ങുന്ന രണ്ടംഗ സമിതി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് സംസ്ഥാന കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന ലീഗ് ജില്ലാ നേതൃയോഗം ചര്‍ച്ച ചെയ്യും.

തളിപ്പറമ്പിന് പിന്നാലെ ജില്ലയുടെ മറ്റ് ചില ഭാഗങ്ങളിലും വിഭാഗീയ പ്രവര്‍ത്തനം ശക്തമായിട്ടുണ്ടന്നാണ് നേതൃത്വത്തിന്‍റെ കണ്ടെത്തല്‍. ഇതിന് പുറമെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ അഴീക്കോട് മണ്ഡലങ്ങളിലുണ്ടായ തോല്‍വിയുടെ കാരണങ്ങളും യോഗം ചര്‍ച്ച ചെയ്യും. നേതൃ യോഗത്തിലെ വാര്‍ത്തകള്‍ ചോരുന്നത് കണ്ടെത്താന്‍ ലീഗ് ജില്ലാ നേതൃത്വം നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഇന്നത്തെ യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും. അബ്ദുള്‍ ഖാദര്‍ മൌലവിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പദവിയില്‍ പകരക്കാരനെ കണ്ടെത്തുന്നതും ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയിലുണ്ട്

TAGS :

Next Story