മൂന്നാം സീറ്റ് യു.ഡി.എഫില്‍ ഉന്നയിക്കണമെന്ന് ലീഗ് നേതൃയോഗത്തില്‍ ആവശ്യം
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സീറ്റുകളുടെ പേരുകള്‍ നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു
കോഴിക്കോട്: പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം യു.ഡി.എഫില്‍ ഉന്നയിക്കണമെന്ന് മുസ്‍ലിം ലീഗ് നേതൃയോഗത്തില്‍ ആവശ്യം. ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്നും പാർട്ടി നിലപാട് യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഭിന്നശേഷി സംവരണത്തിന്‍റെ മറവില്‍ മുസ്‍ലിം സംവരണം രണ്ടു ശതമാനം കുറയുന്നതിനെതിരെ സമരത്തിനിറങ്ങാനും ലീഗ് തീരുമാനമുണ്ട്.
ഇന്നലെ കോഴിക്കോട്ട് ചേർന്ന മുസ്‍ലിം ലീഗ് നേതൃയോഗത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള നേതാക്കളാണ് അധിക സീറ്റ് ആവശ്യമുന്നയിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സീറ്റുകളുടെ പേരും പലരും ഉന്നയിച്ചു. അധിക സീറ്റിനുവേണ്ടിയുള്ള ചർച്ച ഉയർന്നതായി സമ്മതിച്ച ലീഗ് ജനറല് സെക്രട്ടറി പി.എം.എ സലാം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ വിഷയം ഉന്നയിക്കുമെന്നും പറഞ്ഞു.
അതേസമയം, ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ മുസ്‍ലിം സംവരണം രണ്ടു ശതമാനം കുറയുന്ന വിഷയത്തില്‍ സമരത്തിലേക്കിറങ്ങാനാണ് ലീഗ് തീരുമാനം. ഇതിന് മുന്നോടിയായി മുഖ്യന്ത്രിക്ക് നിവേദനം നല്കാനും തീരുമാനിച്ചിട്ടുണ്ട്. ചർച്ച നടത്തിയ ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.
കശ്മീർ കേസിലെ സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും പുനഃപരിശോധനാ ഹരജി നല്കുന്നതിനെ ലീഗ് പിന്തുണക്കുമെന്നും സലാം പറഞ്ഞു. ശബരിമലയില്‍ തിരക്കിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിന് സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും ലീഗ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Summary: The Muslim League leadership meeting demanded that the demand for three seats in the parliamentary elections should be raised in the UDF
Adjust Story Font
16