ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആണ് രാജ്യസഭയിലേക്ക് പ്രധാനമായും പരിഗണനയിലുള്ളത്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. രാവിലെ പത്തിന് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം. തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് പ്രധാന അജണ്ടയെങ്കിലും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്കുള്ള ലീഗ് പ്രതിനിധിയെ സംബന്ധിച്ചും ചർച്ച ഉണ്ടാകും.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആണ് രാജ്യസഭയിലേക്ക് പ്രധാനമായും പരിഗണനയിലുള്ളത്. സീറ്റ് യുവാക്കൾക്ക് നൽകണമെന്ന ആവശ്യം വരികയാണെങ്കിൽ യൂത്ത് ലീഗ് ഭാരവാഹികളെയും പരിഗണിക്കും. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. സമസ്ത-ലീഗ് തർക്കത്തിൽ സ്വീകരിക്കേണ്ട പൊതുവായ നയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
Summary: The Kerala state secretariat of the Muslim League will meet today to evaluate the Lok Sabha elections
Adjust Story Font
16