കേരള ബാങ്ക്: ലീഗിന്റേത് രാഷ്ട്രീയ നീക്കമല്ല, സഹകരണ മേഖലയിൽ ഒന്നിച്ച് പോകും; പി. അബ്ദുൽ ഹമീദ്
കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എൽ.എ ഭരണ സമിതി അംഗം ആകുന്നത്
തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തന്നെ നാമനിർദേശം ചെയ്തതിൽ രാഷ്ട്രീയ നീക്കമില്ലെന്ന് ലീഗ് എം.എൽ.എ പി.അബുദുൽ ഹമീദ്.
''യു.ഡി.എഫിന്റെയും ലീഗിന്റെയും അനുമതിയോടെയാണ് നോമിനേറ്റ് ചെയ്ത്. സഹകരണ മേഖലയിൽ ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും പി.അബ്ദുൽ ഹമീദ് മീഡിയവണിനോട് പറഞ്ഞു.
ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. കേരളബാങ്കിൽ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എൽ.എ ഭരണ സമിതി അംഗം ആകുന്നത്.
അതേസമയം വിഷയത്തിൽ ലീഗിൽ ഭിന്നാഭിപ്രായമുണ്ട്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുൽ ഹമീദ്. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നും കേരള ബാങ്കിൽ ഡയക്ടർമാരില്ല. കേരള ബാങ്ക് ഡയരക്ടർ ബോർഡിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
അതേസമയം കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പ്രതിനിധി വിവാദമാക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍ പറഞ്ഞു. നോമിനേറ്റ് ചെയ്തത് സർക്കാറാണ്, കേരള ബാങ്കിനെതിരായ നിയമ പോരാട്ടം ഇനിയും തുടരുമെന്നും എം.എം ഹസൻ പറഞ്ഞു.
Watch Video
Adjust Story Font
16