Quantcast

സുപ്രിംകോടതി വിധി ചരിത്രപരം, കോടതി പരിഗണിച്ചത് ലീഗിന്റെ പേരല്ല പ്രവർത്തനം: സാദിഖലി ശിഹാബ് തങ്ങൾ

മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹരജിയാണ് സുപ്രിംകോടതി തള്ളിയത്

MediaOne Logo

Web Desk

  • Updated:

    2023-05-01 13:05:23.0

Published:

1 May 2023 1:02 PM GMT

സുപ്രിംകോടതി വിധി ചരിത്രപരം, കോടതി പരിഗണിച്ചത് ലീഗിന്റെ പേരല്ല പ്രവർത്തനം: സാദിഖലി ശിഹാബ് തങ്ങൾ
X

മലപ്പുറം: മുസ്ലിം ലീഗ് നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സുപ്രിം കോടതിയുടെ വിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ച സാദിഖലി തങ്ങൾ നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിയാക്കുന്ന തീരുമാനമാണെന്നും പറഞ്ഞു. ലീഗ് ജനാധിപത്യ മതനിരപേക്ഷ പാർട്ടിയാണെന്നു അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് ഉണ്ടായത്. കോടതി പരിഗണിച്ചത് ലീഗിന്റെ പേരല്ല മറിച്ച് ഇത്രയും കാലത്തെ പ്രവർത്തനങ്ങളാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന യുപിയിൽ നിന്നുള്ള സൈദ് വസീം റിസ്‌വി എന്നയാളുടെ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. ൽ ഉന്നയിച്ചിരുന്നു. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിംകോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്‌വി പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഹരജിയിലൂടെ ഇയാൾ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയി

ജസ്റ്റിസുമാരായ എംആർ ഷാ, അഹ്‌സനാദുയിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല. എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രികോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹരജിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.

TAGS :

Next Story