Quantcast

നേതാക്കളെ താഴേത്തട്ടിലേക്കിറക്കാന്‍ മുസ്‍ലിം ലീഗ്

പുതിയ കാലത്ത് പാര്‍ട്ടിയില്‍ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാന്‍ പാടില്ല. ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും സമിതി നിർദേശിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2021-08-29 04:03:10.0

Published:

29 Aug 2021 1:56 AM GMT

നേതാക്കളെ താഴേത്തട്ടിലേക്കിറക്കാന്‍ മുസ്‍ലിം ലീഗ്
X

നേതാക്കള്‍ താഴേത്തട്ടിലേക്കിറങ്ങണമെന്ന് മുസ്‍ലിം ലീഗിനെ ശാക്തീകരിക്കാനുള്ള കരട് പ്രവർത്തന രൂപരേഖ. വാർഡ് തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തണം. ജില്ലാ തലത്തില്‍ അച്ചടക്ക സമിതി രൂപീകരിക്കണം. സാംസ്കാരിക നേതാക്കളുമായി ചർച്ചകള്‍ നടത്തണമെന്നും ലീഗ് നിയോഗിച്ച പത്തംഗ ഉപസമിതി നിർദേശം സമർപ്പിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാർട്ടി ശക്തിപ്പെടുത്താനുള്ള നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നിയോഗിച്ച കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാനനേതൃത്വം നേരിട്ട് സംസാരിക്കണമെന്നാണ് സമിതിയുടെ നിർദേശം.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ പങ്കെടുത്ത് നേരിട്ട് ആശയ വിനിമയം നടത്തണം. സംസ്ഥാന നേതൃത്വം മുഴുവന്‍ പങ്കെടുക്കുന്ന പ്രവർത്തന കണ്‍ വെൻഷന്‍ എല്ലാ ജില്ലകളിലും നടത്തണം. സംഘടനക്കകത്ത് ഉയരുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വേഗത്തില്‍ പരിഹരിക്കണം. ഇതിനായി ജില്ലാ തലത്തില്‍ അച്ചടക്ക നടപടി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.

പാർട്ടിയുടെ നയസമീപനങ്ങളെക്കുറിച്ച് പൊതു അഭിപ്രായ രൂപീകരണത്തിനായി സാംസ്കാരിക നേതാക്കളുമായി ചർച്ച നടത്തണം. പുതിയ കാലത്ത് പാര്‍ട്ടിയില്‍ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാന്‍ പാടില്ല. ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും സമിതി നിർദേശിക്കുന്നു. ഉന്നതാധികാര സമിതിയംഗങ്ങളുമായി ഈ കരട് ചർച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. അതിന് ശേഷമാകും പ്രവർത്തക സമിതിക്ക് മുന്നില്‍ നിർദേശങ്ങള്‍ സമർപ്പിക്കുക. തെരഞ്ഞെടുപ്പ് തോല്‍വി ചർച്ച ചെയ്യാന്‍ ചേർന്ന നേതൃയോഗമാണ് ഉപസമിതിക്ക് രൂപം നല്‍കിയത്. പി എം എ സലാം, കെ എം ഷാജി, കെ പി മജീദ്, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിവരായിരുന്നു സമിതിയംഗംങ്ങള്‍

TAGS :

Next Story