Quantcast

'പൊലീസിന്റെ പിടിപ്പുകേട്': റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ്‌

ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും മുസ്‌ലിം ലീഗ്‌

MediaOne Logo

Web Desk

  • Updated:

    2024-04-01 08:59:07.0

Published:

1 April 2024 7:24 AM GMT

iuml ksd leaders
X

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാവണം അന്വേഷണം. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്ക് കാരണം പോലീസിന്റെ പിടിപ്പുകേടാണ്. റിയാസ് മൗലവി ധരിച്ച ലുങ്കി, ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയില്ലെന്നും മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.

അതേസമയം റിയാസ് മൗലവി വധക്കേസിലെ സർക്കാറിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. പ്രതികൾ ഏഴ് വർഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നത് പൊലീസിന്റെ അന്വേഷണ മികവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ സംഘവും പ്രോസിക്യൂഷനും സുതാര്യവും സത്യസന്ധവുമായ നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Video Report


TAGS :

Next Story