Quantcast

മുണ്ടക്കൈ ദുരന്തം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും

മുസ്‌ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 Aug 2024 11:12 AM GMT

Muslim League will build 100 houses in Mundakkai
X

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‌ലിം ലീഗ്. ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും. സർക്കാറുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാറിന്റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story