Quantcast

ജൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്ന് മുസ്‍ലിം സംഘടനകൾ

ഇടത് സർക്കാർ നിർബന്ധപൂർവം ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് പിന്മാറണം

MediaOne Logo

Web Desk

  • Updated:

    2022-08-08 07:58:51.0

Published:

8 Aug 2022 7:57 AM GMT

ജൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്ന് മുസ്‍ലിം സംഘടനകൾ
X

കോഴിക്കോട്: ജൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്ന് മുസ്‍ലിം സംഘടനകൾ. ഇടത് സർക്കാർ നിർബന്ധപൂർവം ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് പിന്മാറണം. ഇത്തരം ആശയങ്ങൾ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുസ്‍ലിം ലീഗ് വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗത്തിൽ കേരള മുസ്‍ലിം ജമാഅത്ത് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ചിലത് പരിശോധിക്കണമെന്നും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നുമാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജെന്റർ ന്യൂട്രൽ യൂണിഫോമിൽ സർക്കാർ അനാവശ്യവിവാദമുണ്ടാക്കുകയാണ്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചർച്ചയിലില്ല. വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണം. അനാവശ്യ വിവാദത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



TAGS :

Next Story