Quantcast

'സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്'; ഉമർ ഫൈസിക്കെതിരെ യൂത്ത് ലീഗ് നേതാവ്

മതസംഘടനകളുടെ പദവി ഉപയോഗപ്പെടുത്തി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മുസ്‍ലിം ലീഗ് പ്രവർത്തകർക്ക് തിരിച്ചറിയാമെന്നും കെ.എം.എ റഷീദ്

MediaOne Logo

Web Desk

  • Updated:

    2024-05-05 09:55:04.0

Published:

5 May 2024 9:45 AM GMT

സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്; ഉമർ ഫൈസിക്കെതിരെ  യൂത്ത് ലീഗ് നേതാവ്
X

കോഴിക്കോട്: മുസ് ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി പാർട്ടിക്കുണ്ടെന്ന് യൂത്ത് ലീഗ് നേതാവ്. ആര് തുടരണം, ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം വേണ്ടെന്നും കോഴിക്കോട് ജില്ലാ ട്രഷററായ കെ.എം.എ റഷീദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

മതസംഘടനകളുടെ പദവി ഉപയോഗപ്പെടുത്തി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മുസ്‍ലിം ലീഗ് പ്രവർത്തകർക്ക് തിരിച്ചറിയാം. ആരെങ്കിലും ഊതിയാൽ പാറിപ്പോകുന്ന അപ്പൂപ്പൻ താടി അല്ല മുസ്‍ലിംലീഗെന്നും കുറിപ്പിൽ വ്യക്താക്കി.

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമസ്ത മുശാവറം അംഗമായ ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. എൽ.ഡി.എഫ് നേതാവ് എം.വി ജയരാജനുമായി നടന്ന കൂടിക്കാഴ്ചയിൽ പി.എം.എ സലാം നടത്തിയ പരാമർശത്തിൽ പ്രതികരച്ചപ്പോഴാണ് സലാമിനെതിരെ ഉമർ ഫൈസി രംഗത്തെത്തിയത്.

​ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി മുസ്ലിം ലീഗിനുണ്ട്. അതിൽ ആര് തുടരണം,ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം വേണ്ട. മതസംഘടനകളുടെ പദവി ഉപയോഗപ്പെടുത്തി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് തിരിച്ചറിയാം. മുസ്ലിം ലീഗ് ആരെങ്കിലും ഊതിയാൽ പാറിപ്പോകുന്ന അപ്പൂപ്പൻ താടി അല്ല.


TAGS :

Next Story