Quantcast

ജലീൽ സമുദായത്തെ ഒറ്റുകൊടുക്കുന്നു; പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം-യൂത്ത് ലീഗ്

കേരളത്തിൽ മതധ്രുവീകരണം നടത്താൻ കെ.ടി ജലീലിനെ ചുമതപ്പെടുത്തിയിരിക്കുകയാണെന്നും പിണറായിയും പിആർ ഏജൻസിയുമാണ് ഇതിനു പിന്നിലെന്നും പി.കെ ഫിറോസ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    6 Oct 2024 10:38 AM GMT

KT Jaleel betrays the community; The statement should be retracted and apologized: Ask Muslim Youth League, PK Firos, KT Jaleel controversy,
X

കോഴിക്കോട്: കെ.ടി ജലീലിനെതിരെ വിമർശനവുമായി മുസ്‌ലിം യൂത്ത് ലീഗ്. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി നടത്തിയ പരാമർശം തന്നെയാണ് കെ.ടി ജലീലും നടത്തുന്നതെന്ന് ഫിറോസ് ആരോപിച്ചു. സമുദായ നേതാക്കന്മാരും മതനേതാക്കന്മാരും മതവിധി പുറപ്പെടുവിക്കണമെന്ന് പറയാൻ ഇതെന്താ മതരാഷ്ട്രമാണോ? സമുദായത്തെ ഒറ്റുകൊടുക്കുകയാണ് അദ്ദേഹം. മലപ്പുറത്തിനെതിരെ ആപുമായി വന്നിരിക്കുകയാണിപ്പോൾ. ജലീൽ പ്രസ്താവന പിൻവലിച്ച് സമുദായത്തോട് മാപ്പുപറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

പിആർ ഏജൻസി ജലീലിന് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. 30 വെള്ളിക്കാശിന് വേണ്ടിയാണ് ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. കസ്റ്റംസിന്റെ വക്കാലത്ത് എപ്പോഴാണ് ജലീലിന് കിട്ടിയത്. ആർഎസ്എസ് പോലും ഉന്നയിച്ച് പരാജയപ്പെട്ട വാദമാണ് ജലീൽ ഉന്നയിക്കുന്നത്. ഏത് കാർഡ് ഇറക്കിയാലും സിപിഎം പരാജയപ്പെടും. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ തുടർച്ചയാണിത്. യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. അതേ വാദം ജലീൽ മറ്റൊരു തരത്തിൽ അവതരിപ്പിക്കുന്നു. കേരളത്തിൽ മതധ്രുവീകരണം നടത്താൻ കെ.ടി ജലീലിനെ ചുമതപ്പെടുത്തിയിരിക്കുകയാണ്. പിണറായിയും പിആർ ഏജൻസിയുമാണ് ഇതിനു പിന്നിലെന്നും പി.കെ ഫിറോസ് ആരോപിച്ചു.

Summary: KT Jaleel betrays the community; The statement should be retracted and apologized: Ask Muslim Youth League

TAGS :

Next Story