Quantcast

'മുസ്‍ലിംകൾ കഫവും തുപ്പലും ഉള്ള ഭക്ഷണം വിതരണം ചെയ്യുന്നു'; യൂട്യൂബ് ചാനലിലെ മതവിദ്വേഷത്തില്‍ സംഘ്പരിവാർ പ്രവർത്തകൻ പിടിയില്‍

വർഗീയ വിദ്വേഷ പ്രചാരണം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി വിവിധ വകുപ്പുകളിൽ ബൈജുവിന് എതിരെ മലപ്പുറം, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-25 11:45:29.0

Published:

25 Jun 2023 9:59 AM GMT

YouTube channel, Perintalmanna, Malappuram, VK Baiju, വര്‍ഗീയ വിദ്വേഷം, പെരിന്തല്‍മണ്ണ, മലപ്പുറം, യൂട്യൂബ് ചാനല്‍
X

പെരിന്തല്‍മണ്ണ: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച സംഘ്പരിവാർ പ്രവർത്തകൻ പൊലീസ് പിടിയിൽ. ബൈജു പൂക്കോട്ടുംപാടത്തെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വർഗീയ പരാമർശവും കലാപ ആഹ്വാനവും നടത്തിയ ബൈജു പൂക്കോട്ടുംപാടത്തിന് എതിരെ ഐ.പി.സി 153 എ പ്രകാരമാണ് കേസ് എടുത്തത്. പെരിന്തൽമണ്ണയിൽ മുസ്‍ലിം യുവാവ് വെജിറ്റേറിയൻ ഹോട്ടൽ നടത്തിയതിനെതിരെയാണ് ബൈജു ഓൺലൈൻ ചാനലിലൂടെ വർഗീയമായി ചിത്രീകരിച്ചത്. പൂക്കോട്ടുoപാടം സ്റ്റേഷനിൽ ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. വർഗീയ വിദ്വേഷ പ്രചാരണം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി വിവിധ വകുപ്പുകളിൽ ബൈജുവിന് എതിരെ മലപ്പുറം, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്.

മുസ്‍ലിംകൾ കഫവും തുപ്പലും ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് എന്നിങ്ങനെ നിരവധി വർഗീയ പരാമർശങ്ങൾ ആണ് വീഡിയോയിലുള്ളത്. പാകിസ്താന്‍ ചിന്താഗതിയുള്ള നിരവധി തീവ്രവാദികളെ സൃഷ്ടിച്ച നാടാണ് മലപ്പുറമെന്നിങ്ങനെയാണ് ബൈജു വീഡിയോയില്‍ പറയുന്നത്. 'തുപ്പല്‍ ഫുഡ് 'മാണ്ട', ഗണപതിക്ക് നിവേദിച്ച വെജിറ്റേറിയന്‍ മതി, മലപ്പുറം മുസ്‍ലിംകള്‍ രംഗത്ത്'; എന്ന തലക്കെട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. ചാണക്യ ന്യൂസ് ടി.വി, ന്യൂസ് കഫേ ടിവി എന്നീ ചാനലിലൂടെയാണ് ബൈജു പൂക്കോട്ടുംപാടം വര്‍ഗീയ സ്വഭാവത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.

TAGS :

Next Story