'എന്‍റെയും സഹോദരിയുടെയും പേരിൽ വ്യാജ അപേക്ഷ സമർപ്പിച്ചു': റോജി അഗസ്റ്റിൻ വഞ്ചിച്ചെന്ന് ആദിവാസി കർഷകത്തൊഴിലാളി
താനോ സഹോദരിയോ ഒരിടത്തും മരം മുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ബാലന്‍
വയനാട്: മുട്ടിൽ മരംമുറി കേസിൽ റോജി അഗസ്റ്റിൻ വഞ്ചിച്ചെന്ന് ആദിവാസി കർഷകത്തൊഴിലാളി. വില്ലേജ് ഓഫീസിൽ തന്‍റെ പേരിൽ സമർപ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്ന് വയനാട് വാഴവറ്റ വാളംവയൽ കോളനിയിലെ ബാലൻ പറഞ്ഞു.
തന്റെയും സഹോദരിയുടെയും പേരിൽ റോജി അഗസ്റ്റിന്‍ വില്ലേജ് ഓഫീസിൽ വ്യാജ അപേക്ഷ സമർപ്പിച്ചെന്ന് ബാലന്‍ പറഞ്ഞു. താനോ സഹോദരിയോ ഒരിടത്തും മരം മുറിക്കാൻ അപേക്ഷ നൽകുകയോ ഒപ്പിട്ടു നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"കടലാസെല്ലാം ശരിയാക്കിക്കൊള്ളാം. നിങ്ങളൊന്നുമറിയേണ്ട മരം തന്നേക്ക് എന്നാണ് എന്നോട് പറഞ്ഞത്. 80,000 രൂപ തന്നു. എന്‍റെയും പെങ്ങളുടെയും പട്ടയത്തിലുള്ള ഓരോ മരങ്ങളാണ് എടുത്തത്"- ബാലന്‍ പറഞ്ഞു.
മരം മുറിച്ചു മാറ്റാനാണ് സര്‍ക്കാരിന്‍റെ ഉത്തരവ് എന്ന് വിശ്വസിപ്പിച്ചാണ് റോജി അഗസ്റ്റിന്‍ ആദിവാസികളെയും കര്‍ഷകരെയും പറ്റിച്ചതെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു. സര്‍ക്കാരിലേക്ക് വലിയ തുക നല്‍കണമെന്ന് പറഞ്ഞാണ് മരത്തിന് തുച്ഛമായ പണം നല്‍കിയതെന്നും പറ്റിക്കപ്പെട്ടവര്‍ പറയുന്നു.
ഭൂവുടമകളുടെ പേരിൽ റോജി അഗസ്റ്റിൻ വ്യാജ അപേക്ഷ തയ്യാറാക്കിയതായി ഫോറൻസിക് പരിശോധനയിലും കണ്ടെത്തിയിരുന്നു. മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടില്‍ വില്ലേജ് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ ഏഴെണ്ണം വ്യാജമാണെന്നാണ് കയ്യക്ഷര പരിശോധനയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള 104 മരങ്ങള്‍ മുട്ടിലില്‍ നിന്ന് മുറിച്ചുകടത്തി എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
Adjust Story Font
16