Quantcast

മരംകൊള്ള കേസില്‍ സി.സി.എഫ് പറയുന്നത് നുണ; വാർത്തകൾ വളച്ചൊടിക്കുന്നുവെന്ന് പ്രതി ആന്‍റോ അഗസ്റ്റിന്‍

മരം മുറിച്ച് കടത്താൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് ആന്റോ അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-06-10 10:19:41.0

Published:

10 Jun 2021 10:17 AM GMT

മരംകൊള്ള കേസില്‍ സി.സി.എഫ് പറയുന്നത് നുണ; വാർത്തകൾ വളച്ചൊടിക്കുന്നുവെന്ന് പ്രതി ആന്‍റോ അഗസ്റ്റിന്‍
X

മരംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് പ്രതികളിലൊരാളായ ആന്‍റോ അഗസ്റ്റിന്‍. മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്താൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് ആന്റോ അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. വയനാട് സൗത്ത് ഡി.എഫ്.ഒ രജ്ഞിത്ത് കുമാറിന് പത്തു ലക്ഷം രൂപ കൈക്കൂലി നൽകി. മേപ്പാടി റെയ്ഞ്ച് ഓഫീസർ ഷമീറിന് അഞ്ച് ലക്ഷം രൂപയും. കണ്ണൂര്‍ ഡി.എഫ്.ഒ ധനേഷിന് മൂന്നു ലക്ഷവും കൈക്കൂലി നൽകിയെന്ന് ആന്റോ പറഞ്ഞു.

മേപ്പാടി റെയ്ഞ്ച് ഓഫീസർക്ക് അനുകൂലമായി സി.സി.എഫ് കള്ള റിപ്പോർട്ടുണ്ടാക്കിയെന്നും ആന്‍റോ ആരോപിച്ചു. രഞ്ജിത്ത് കുമാറിനെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും നടപടിയെടുത്തില്ല.

വാർത്തകൾ വളച്ചൊടിക്കുകയാണെന്നും മരംകൊള്ള കേസില്‍ ഒന്നാം പ്രതി ഷമീറാണെന്നും ആന്‍റോ അഗസ്റ്റിന്‍ പറഞ്ഞു. ആകെ മുറിച്ചത് 58 മരങ്ങളാണ്. എന്‍റെ പൂര്‍വികര്‍ വച്ചുപിടിപ്പിച്ച മരമാണ് ഞാന്‍ മുറിച്ചതെന്നും ആന്‍റോ ചൂണ്ടിക്കാട്ടി. മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ആന്റോ വ്യക്തമാക്കുന്നത്.

TAGS :

Next Story