Quantcast

മുട്ടിൽ മരംമുറി കേസ്: എൻ.ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല

എട്ട് ദിവസം കൈവശം വെച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെന്‍ഡ് ചെയ്യാനുള്ള ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്

MediaOne Logo

ijas

  • Updated:

    2021-08-26 08:12:17.0

Published:

26 Aug 2021 8:08 AM GMT

മുട്ടിൽ മരംമുറി കേസ്: എൻ.ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല
X

മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണിപ്പോഴും. എട്ട് ദിവസം കൈവശം വെച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്. ഇ--ഓഫീസ് ഫയലുകളുടെ വിവരം ‌മീഡിയവണ്ണിന് ലഭിച്ചു

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29നാണ്. ശുപാർശ അംഗീകരിച്ച് സാജനെ സസ്പെൻഡ് ചെയ്യണമെന്നാണ് വനംവകുപ്പ് ഫയലിൽ എഴുതിയതെന്നാണ് വിവരം.

വനം മന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജുലൈ 20ന് നല്‍കി. എട്ട് ദിവസത്തിന് ശേഷം ജൂലൈ 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐഎഫ്.എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്ന് വിശദീകരിച്ചാണ് ഫയല്‍ മടക്കിയത്. കൂടുതൽ അന്വേഷണത്തിനായി ഫയൽ പൊതുഭരണവകുപ്പിലേക്ക് ആഗസ്റ്റ് രണ്ടിന് അയച്ചു. അന്ന് മുതൽ ഇന്ന് വരെ ഫയൽ വിവിധ ഉദ്യോഗസ്ഥർ വഴി സെക്രട്ടറിയേറ്റിൽ കറങ്ങുകയാണ്. ഇതിനിടെയായിരുന്നു പൊതുസ്ഥലം മാറ്റത്തിന്‍റെ ഭാഗമായി സാജനെ കോഴിക്കോട് നിന്നും കൊല്ലത്തേക്ക് മാറ്റിയത്. ഗുരുതരമായ കുറ്റകൃത്യം നടത്തി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും വകുപ്പ് തല നടപടിക്ക് തടസ്സങ്ങളില്ലാതിരിക്കെ സാജനെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും.എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോഴുള്ളത്

TAGS :

Next Story