Quantcast

മുട്ടിലിൽനിന്ന് 106 ഈട്ടിയും തൃശ്ശൂരിൽനിന്ന് 296 ഈട്ടിയും തേക്കും മുറിച്ചുകടത്തി

മരംമുറി വിവാദത്തിൽ വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

MediaOne Logo

Web Desk

  • Published:

    21 Jun 2021 2:38 PM GMT

മുട്ടിലിൽനിന്ന് 106 ഈട്ടിയും തൃശ്ശൂരിൽനിന്ന് 296 ഈട്ടിയും തേക്കും മുറിച്ചുകടത്തി
X

മരംമുറി വിവാദത്തിൽ വനം വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കി. മുട്ടിലിൽനിന്ന് 106 ഈട്ടി തടികളും തൃശ്ശൂരിൽനിന്ന് 296 ഈട്ടിയും തേക്കും മുറിച്ചുമാറ്റിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തിൽ. മരംമുറി വിവാദത്തിൽ വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

മുട്ടിൽ മരംമുറി വിവാദത്തിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. മുട്ടിലിൽനിന്ന് 106 ഈട്ടി തടികളും തൃശ്ശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങളും മുറിച്ചുമാറ്റിയെന്നാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ ജില്ലകളിലെ പരിശോധന നടന്നുവരികയാണ്. ഇതുകൂടി ചേർത്തുള്ള അന്തിമ റിപ്പോർട്ട് വനം മന്ത്രിക്കും നിലവിൽ കേസ് അന്വേഷിക്കുന്ന സംഘങ്ങൾക്കും കൈമാറും.

മരംമുറി നടന്നത് റിസർവ് ഫോറസ്റ്റിൽനിന്നല്ലെന്നും വനത്തിനോട് ചേർന്ന റവന്യൂ പട്ടയഭൂമിയിൽനിന്നാണെന്നുമാണ് വനം വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സർക്കാർ തുടർനടപടി സ്വീകരിക്കുക.

അതേസമയം, മരംമുറിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ അവ്യക്തതയില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങളുടെ പരിശോധനാ റിപ്പോർട്ട് വേഗത്തിലാക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story