'സംവിധായകന്‍ ഷാഫി തന്നെ'; പാതിര റെയ്ഡില്‍ സരിന്‍റെ ആരോപണം തള്ളാതെ എം.വി ഗോവിന്ദന്‍
കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു
കണ്ണൂര്‍: ഷാഫി പറമ്പിലിന്‍റെ നാടകമാണ് പാതിര റെയ്ഡ് എന്ന എൽഡിഎഫ് സ്ഥാനാർഥി പി.സരിന്‍റെ ആരോപണം തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗൂഢാലോചനയ്ക്ക് പിന്നിലെ സംവിധായകൻ ഷാഫിയാണെന്നും റെയ്ഡ് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ഗോവിന്ദൻ പറഞ്ഞു.കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ റെയ്ഡിന് ശേഷം കോൺഗ്രസിൻ്റെ ശുക്രദശ മാറി. റെയ്ഡിന് ശേഷം എൽഡിഎഫിനാണ് ശുക്രദശ. കുഴല്‍പ്പണത്തില്‍ കേസെടുക്കണമെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. മന്ത്രി എസ്‍പിയെ വിളിച്ചെങ്കിൽ എന്താണ് തെറ്റ്? മന്ത്രിക്ക് എസ്പിയെ വിളിച്ചു കൂടെ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും എസ്പിയെ വിളിക്കാൻ പാടില്ല എന്ന് ഒന്നും ഇല്ലല്ലോ? ഏത് പെരുമാറ്റ ചട്ടത്തിലാണ് അങ്ങനെ ഉള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.
പി.പി ദിവ്യക്കെതിരായ നടപടികൾ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ദിവ്യക്ക് ഒരു തെറ്റുപറ്റി . ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. സിപിഎം തുടക്കം മുതൽ നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം ആണെന്ന നിലപാട് സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വിശദമാക്കി.
Adjust Story Font
16