പി.വി. അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ല: എം.വി ഗോവിന്ദന്‍
അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും ഗോവിന്ദന്‍
വയനാട്: പി.വി. അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന്‍റെ കാര്യത്തിൽ ഒന്നും പറയാനില്ല. അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്‍റെ കുടുംബത്തെ ഗോവിന്ദന്‍ സന്ദര്‍ശിച്ചു.''കടബാധ്യതയുടെ കാര്യങ്ങൾ കുടുംബം പറഞ്ഞു. ഏഴ് വർഷം സർവീസ് ഉള്ള മകന്‍റെ ജോലി നഷ്ടം ആയത് പ്രയാസം ഉണ്ടാക്കിയിരുന്നു. കെപിസിസി നേതൃത്വം ഓടി എത്തേണ്ട വീട് ആയിരുന്നു. എന്നിട്ടോ വിജയന്റെ കുടുംബത്തെ കുറിച്ചു അവർ പറഞ്ഞത് അന്തവും കുന്തവും ഇല്ലാത്തവർ എന്നല്ലേ. ആ കുടുംബത്തെ സംരക്ഷിക്കണം. ആവശ്യമെങ്കിൽ സിപിഎം കൂടെ നിൽക്കും. നിലവിൽ കുടുംബത്തെ സംരക്ഷിക്കാനൊന്നും സിപിഎം തീരുമാനിച്ചിട്ടില്ല. കുടുംബത്തിന് എന്തെങ്കിലും ഓഫറും നൽകിയിട്ടില്ല. അങ്ങനെ ആവശ്യം വരുന്നൊരു ഘട്ടം വന്നാൽ സിപിഎം കൂടെ നിൽക്കും
കൊലപാതകരെ സംരക്ഷിക്കുന്ന പാർട്ടി അല്ലേ കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയിലെ ഉൾപ്പോര് ഉണ്ടാക്കിയ ആത്മഹത്യ കൂടിയാണിത്. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഒളിച്ചിരിക്കുകയായിരുന്നല്ലോ ഐ.സി. അറസ്റ്റ് തടഞ്ഞപ്പോൾ അല്ലേ വീഡിയോ ആയി വന്നത്. മരണത്തിന് ശേഷവും കോൺഗ്രസ് കുടുംബത്തെ ആക്രമിക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
Adjust Story Font
16