Quantcast

'അവിടെ പോയപ്പോൾ കണ്ട ചിത്രം പറഞ്ഞതാണ്; ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന പരാമർശത്തിൽ എം.വി ഗോവിന്ദൻ

എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-09 06:24:12.0

Published:

9 July 2023 6:16 AM GMT

MV GOVINDHAN
X

എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ എം.വി ഗോവിന്ദന്‍. 'അവിടെ പോയപ്പോള്‍ കണ്ട ചിത്രം ഞാന്‍ പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല' ഗോവിന്ദന്‍ വ്യക്തമാക്കി. എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഗോവിന്ദന്‍ മാപ്പുപറയണമെന്നായിരുന്നു ആവശ്യം.

നാട്ടുകാരായ വിശ്വാസികൾ പള്ളികളിൽ പോകാതായതോടെ ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമര്‍ശം. 'പള്ളികളൊക്ക പബുകളാക്കി. 6.5 കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണ്. ജോലിക്കു പോകുമ്പോൾ കന്യാസ്ത്രീയുടെ വേഷത്തിലും ജോലി കഴിഞ്ഞു വരുമ്പോൾ സാധാരണ വേഷത്തിലുമാണവര്‍'- ഇങ്ങനെയായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്‍റെ നവീകരിച്ച ഹാളുകളുടെ ഉദ്ഘാടനം നടത്തികൊണ്ടാണായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം.

അതേസമയം ഏക സിവില്‍കോഡിനെതിരെ സിപിഎം നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഏക സിവില്‍കോഡിനെതിരെ ലീഗടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

TAGS :

Next Story