Quantcast

മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും സർക്കാരിനെ കടന്നാക്രമിക്കുന്നു; ഇന്ധനവില കൂട്ടിയത് കേന്ദ്രസർക്കാർ: എം.വി ഗോവിന്ദൻ

ഇന്ധനസെസ് പുനഃപരിശോധിച്ചേക്കുമെന്ന സൂചനയും എം.വി ഗോവിന്ദൻ നൽകി. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Feb 2023 5:07 AM GMT

MV Govindan, Keralabudget2023
X

MV Govindan

കൊച്ചി: സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് സഹായകരമാകുന്നതാണ് സംസ്ഥാന ബജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 40,000 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം നിഷേധിച്ചത്. അതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല. മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്ന് സർക്കാരിനെതിരെ നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില മുഴുവൻ കൂട്ടിയത് കേന്ദ്രസർക്കാറാണ്. കേന്ദ്രം അനിയന്ത്രിതമായി നികുതി കൂട്ടിയതാണ് വില വർധനവിന് കാരണം. സംസ്ഥാനം ഇപ്പോൾ രണ്ട് രൂപ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. കേരളത്തെ വീർപ്പ് മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇന്ധനസെസ് പുനഃപരിശോധിച്ചേക്കുമെന്ന സൂചനയും എം.വി ഗോവിന്ദൻ നൽകി. ബജറ്റ് പാസാക്കിയിട്ടില്ല. വിമർശനങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കും വിമർശനങ്ങളും ചർച്ചകളും നടക്കട്ടെ. അതിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story