ഏത് തെരഞ്ഞെടുപ്പും നേരിടാൻ തയ്യാർ, പക്ഷെ ഇപ്പോൾ പ്രധാനം നിയമപോരാട്ടമാണ്: എം.വി ഗോവിന്ദൻ
''പ്രതിപക്ഷനേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല''
MV Govindan
ന്യൂഡൽഹി: ഏത് ഉപതെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതേസമയം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല. അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് അയോഗ്യനാക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം നടപടിയായാൽ ആർക്കെതിരെയും നടപടിയെടുക്കാൻ അവകാശമുണ്ടെന്ന് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചത് അതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് പൊലീസ് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16